2 Kings 7:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകന്‍ രാജാവിനോട് “ഒരു ശേക്കെലിനു ഒരിടങ്ങഴി നേരിയമാവോ രണ്ടിടങ്ങഴി ബാര്‍ലിയോ നാളെ ഈ സമയത്ത് ശമര്യയുടെ പടിവാതില്‍ക്കല്‍ വച്ചു വില്‍ക്കുമെന്നു പറഞ്ഞപ്പോള്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാളെ ഈ നേരത്തു ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോടു:
Malayalam 1992 MBSI
നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വിലക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍ ഈ അകമ്പടിനായകന്‍ ദൈവപുരുഷനോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും വില്ക്കും” എന്ന് ദൈവപുരുഷൻ രാജാവിനോട് പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിനു രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍
Malayalam Bible POC-ML 2013
ദൈവപുരുഷന്‍ രാജാവിനോടു രണ്ടളവ് ബാര്‍ലി ഒരു ഷെക്കലിനും ഒരളവ് നേരിയ മാവ് ഒരു ഷെക്കലിനും നാളെ ഈ സമയം സമരിയായുടെ കവാടത്തില്‍ വില്‍ക്കപ്പെടും എന്നു പറഞ്ഞപ്പോള്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതിൽക്കൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിന് രണ്ടുസേയാ യവവും വിൽക്കും,” എന്നു ദൈവപുരുഷൻ രാജാവിനോട് പറഞ്ഞു.
Recommended Reading