2 Kings 7:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാലു കുഷ്ഠരോഗികള്‍ ശമര്യയുടെ പടിവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു. അവര്‍ അന്യോന്യം പറഞ്ഞു: “നാം ഇവിടെ മരിക്കുവോളം ഇരിക്കുന്നതെന്തിന്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
Malayalam 1992 MBSI
അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതില്‍ക്കല്‍ ഉണ്ടായിരുന്നു; അവര്‍ തമ്മില്‍ തമ്മില്‍നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: “നാം ഇവിടെ കിടന്ന് മരിക്കുന്നത് എന്തിന്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവര്‍ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?
Malayalam Bible POC-ML 2013
നാലു കുഷ്‌ഠരോഗികള്‍ പ്രവേശനകവാടത്തില്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ പരസ്‌പരം പറഞ്ഞു: നാം മരിക്കുവോളം ഇവിടെ ഇരിക്കുന്നതെന്തിന്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ന് നഗരകവാടത്തിൽ കുഷ്ഠരോഗികളായ നാലുപേർ ഉണ്ടായിരുന്നു; അവർ പരസ്പരം പറഞ്ഞു “നാം മരിക്കുന്നതുവരെ ഇവിടെയെന്തിനു കഴിയുന്നു?