2 Kings 8:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എലീശ അവനോടു പറഞ്ഞു: “അയാള്‍ സൗഖ്യം പ്രാപിക്കും എന്നു നീ ചെന്നു പറയുക; എങ്കിലും അയാള്‍ നിശ്ചയമായും മരിക്കുമെന്നു സര്‍വേശ്വരന്‍ എനിക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൗഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
നീ ചെന്നു അവനോടുനിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാല്‍ അവന്‍ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ചെന്ന് അവനോട്: “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് എലീശാ: നീ ചെന്ന് അവനോട്: നിനക്കു നിശ്ചയമായിട്ടു സൗഖ്യംവരും എന്നു പറക; എന്നാൽ അവന്‍ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എലീഷാ പറഞ്ഞു: തീര്‍ച്ചയായും രോഗവിമുക്‌ത നാകുമെന്നു പോയി അറിയിക്കുക. എന്നാല്‍, അവന്‍ നിശ്‌ചയമായും മരിക്കുമെന്നു കര്‍ത്താവ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നീ തീർച്ചയായും സുഖംപ്രാപിക്കും’ എന്നു നീ ചെന്ന് അദ്ദേഹത്തോടു പറയുക; എന്നാൽ അദ്ദേഹം നിശ്ചയമായും മരിക്കുമെന്നും യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.”