2 Kings 8:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹസായേല്‍ അവിടെനിന്നു മടങ്ങി തന്‍റെ യജമാനന്‍റെ അടുത്ത് ചെന്നപ്പോള്‍, “എലീശാ പറഞ്ഞത് എന്ത്” എന്നു ചോദിച്ചു. ഹസായേല്‍ പറഞ്ഞു: “അങ്ങു തീര്‍ച്ചയായും സൗഖ്യം പ്രാപിക്കുമെന്നു പ്രവാചകന്‍ പറഞ്ഞു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൗഖ്യം വരും എന്നു അവൻ എന്നോടു പറഞ്ഞു എന്നു അവൻ ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
അവന്‍ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കല്‍ വന്നപ്പോള്‍എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവന്‍ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവന്‍ എന്നോടു പറഞ്ഞു എന്നു അവന്‍ ഉത്തരംപറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എലീശയെ വിട്ട് പുറപ്പെട്ട് തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: “എലീശാ നിന്നോട് എന്ത് പറഞ്ഞു” എന്ന് അവൻ ചോദിച്ചു. “നിനക്ക് നിശ്ചയമായി സൗഖ്യം വരും എന്ന് അവൻ എന്നോട് പറഞ്ഞു” എന്ന് അവൻ ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എലീശായെ വിട്ടു പുറപ്പെട്ടു തന്‍റെ യജമാനന്‍റെ അടുക്കൽ വന്നപ്പോള്‍: എലീശാ നിന്നോട് എന്തു പറഞ്ഞു എന്ന് അവന്‍ ചോദിച്ചു. നിനക്കു നിശ്ചയമായി സൗഖ്യം വരും എന്ന് അവന്‍ എന്നോടു പറഞ്ഞു എന്ന് അവന്‍ ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
അനന്തരം, അവന്‍ തന്‍െറ യജമാനന്‍െറ അടുത്തേക്കു മടങ്ങി.യജമാനന്‍ ചോദിച്ചു: എലീഷാ എന്തുപറഞ്ഞു? അവന്‍ മറുപടി പറഞ്ഞു: അങ്ങ്‌ നിശ്‌ചയമായും സുഖം പ്രാപിക്കുമെന്നു പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ഹസായേൽ എലീശയെ വിട്ട് തന്റെ യജമാനന്റെ അടുത്തേക്കുപോയി. “എലീശാ നിന്നോട് എന്തു പറഞ്ഞു?” എന്ന് ബെൻ-ഹദദ് ചോദിച്ചപ്പോൾ, “അങ്ങുവേഗത്തിൽ സുഖംപ്രാപിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു” എന്ന് ഹസായേൽ മറുപടി നൽകി.