2 Kings 8:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഹാബിന്‍റെ പുത്രി ആയിരുന്നു അയാളുടെ ഭാര്യ; അതുകൊണ്ട് ആഹാബിന്‍റെ കുടുംബക്കാരെപ്പോലെ ഇസ്രായേല്‍രാജാക്കന്മാരുടെ ദുര്‍മാര്‍ഗങ്ങളില്‍ത്തന്നെ അയാളും ചരിച്ചു. സര്‍വേശ്വരനു ഹിതകരമല്ലാത്തത് പ്രവര്‍ത്തിച്ചു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
Malayalam 1992 MBSI
ആഹാബിന്റെ മകള്‍ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവന്‍ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഹാബിന്‍റെ മകള്‍ അവനു ഭാര്യയായിരുന്നതുകൊണ്ട് അവന്‍ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.
Malayalam Bible POC-ML 2013
ആഹാബിന്‍െറ ഭവനം ചെയ്‌തതുപോലെതന്നെ അവന്‍ ഇസ്രായേല്‍രാജാക്കന്‍മാരുടെ വഴികളില്‍ നടന്നു. കാരണം, ആഹാബിന്‍െറ പുത്രിയായിരുന്നു അവന്‍െറ ഭാര്യ. അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ആഹാബിന്റെ ഒരു മകളെയാണ് വിവാഹംചെയ്തിരുന്നത്. അതിനാൽ ആഹാബുഗൃഹം ചെയ്തതുപോലെതന്നെ അദ്ദേഹവും ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യെഹോരാം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.