2 Kings 8:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും അവിടുന്നു തന്‍റെ ദാസനായ ദാവീദിനെ ഓര്‍ത്ത് യെഹൂദായെ നശിപ്പിച്ചില്ല. “ദാവീദിനും അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ക്കും ഒരു പിന്‍ഗാമി ഇല്ലാതെ പോകുകയില്ല” എന്നു സര്‍വേശ്വരന്‍ ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.
Malayalam 1992 MBSI
എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കള്‍ക്കും എന്നേക്കും ഒരു ദീപം നലകും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാന്‍ തനിക്കു മനസ്സായില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോട്, അവനും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും, എന്ന് വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്റെ നിമിത്തം യെഹൂദയെ നശിപ്പിക്കുവാൻ തനിക്കു മനസ്സായില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും യഹോവ തന്‍റെ ദാസനായ ദാവീദിനോട് അവനും അവന്‍റെ മക്കള്‍ക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്‍റെ നിമിത്തം യെഹൂദായെ നശിപ്പിപ്പാന്‍ തനിക്കു മനസ്സായില്ല.
Malayalam Bible POC-ML 2013
എങ്കിലും കര്‍ത്താവ്‌ തന്‍െറ ദാസനായ ദാവീദിനെപ്രതി യൂദായെ നശിപ്പിച്ചില്ല. കാരണം, അവനും അവന്‍െറ പുത്രന്‍മാര്‍ക്കും പിന്‍ഗാമി അറ്റുപോവുകയില്ലെന്ന്‌ അവിടുന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നിരുന്നാലും തന്റെ ദാസനായ ദാവീദിനെയോർത്ത് യഹോവയ്ക്കു യെഹൂദയെ നശിപ്പിക്കാൻ മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി എപ്പോഴും ഒരു വിളക്ക് പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.