2 Kings 8:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അഹസ്യായ്‍ക്ക് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അയാള്‍ ഇസ്രായേലില്‍ ഒരു വര്‍ഷം ഭരിച്ചു; അഥല്യാ ആയിരുന്നു അയാളുടെ മാതാവ്. അവര്‍ ഇസ്രായേല്‍രാജാവായിരുന്ന ഒമ്രിയുടെ പൗത്രി ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു.
Malayalam 1992 MBSI
അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍; അവള്‍ യിസ്രായേല്‍രാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയുടെ പേർ അഥല്യാ എന്നായിരുന്നു; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്ക് അഥല്യാ എന്നു പേര്‍; അവള്‍ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍, അഹസിയായ്‌ക്ക്‌ ഇരുപത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. അത്താലിയാ ആയിരുന്നു അവന്‍െറ അമ്മ. അവള്‍ ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രിയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഇസ്രായേൽരാജാവായ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.