2 Kings 8:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹസ്യാ വിവാഹം മൂലം ആഹാബ്ഗൃഹത്തോട് ബന്ധപ്പെട്ടിരുന്നു; അങ്ങനെ ആഹാബ്ഗൃഹക്കാരെപ്പോലെ അയാളും സര്‍വേശ്വരന് ഹിതകരമല്ലാത്തതു പ്രവര്‍ത്തിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്നു ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
Malayalam 1992 MBSI
അവന്‍ ആഹാബ്ഗൃഹത്തിന്റെ വഴിയില്‍ നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവന്‍ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവന്‍ ആയിരുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്ന് ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായ കാര്യങ്ങൾ ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോട് വിവാഹബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ആഹാബ്ഗൃഹത്തിന്‍റെ വഴിയിൽ നടന്ന് ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവന്‍ ആഹാബിന്‍റെ ഗൃഹത്തോടു സംബന്ധമുള്ളവന്‍ ആയിരുന്നുവല്ലോ.
Malayalam Bible POC-ML 2013
അഹസിയാ ആഹാബിന്‍െറ വഴികളില്‍ നടന്നു. ആഹാബിന്‍െറ ഭവനം ചെയ്‌തിരുന്നതുപോലെ കര്‍ത്താവിന്‍െറ മുന്‍പില്‍ അവനും തിന്‍മചെയ്‌തു. കാരണം, ആഹാബിന്‍െറ ഭവനത്തോട്‌ അവന്‍ വിവാഹംവഴി ബന്‌ധപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഹാബിന്റെ ഭവനത്തോട് അഹസ്യാവ് വിവാഹംവഴി ബന്ധപ്പെട്ടിരുന്നതിനാൽ ആ ഭവനം ചെയ്തിരുന്നതുപോലെ അദ്ദേഹവും ആഹാബുഗൃഹത്തിന്റെ വഴികളിൽ ജീവിക്കുകയും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.