2 Kings 8:29 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുറിവുകള്‍ സുഖപ്പെടുത്താന്‍ യോരാം ജെസ്രീലിലേക്കു പോയി; യെഹൂദാരാജാവായ യെഹോരാമിന്‍റെ പുത്രനായ അഹസ്യാ അയാളെ സന്ദര്‍ശിക്കാന്‍ ജെസ്രീലില്‍ ചെന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.
Malayalam 1992 MBSI
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്കു യിസ്രെയേലില്‍വെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു യിസ്രെയേലില്‍ അവനെ കാണ്മാന്‍ ചെന്നിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽ ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയായതുകൊണ്ട് കൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യിസ്രയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽ വച്ച് അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്ക് യിസ്രെയേലിൽവച്ചു ചികിത്സ ചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്‍റെ മകനായ യോരാം രോഗിയാകകൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവ് യിസ്രെയേലിൽ അവനെ കാണ്‍മാന്‍ ചെന്നിരുന്നു.
Malayalam Bible POC-ML 2013
സിറിയാരാജാവായ ഹസായേലിനെതിരേയുദ്‌ധം ചെയ്യുമ്പോള്‍ റാമായില്‍വച്ചു സിറിയാക്കാര്‍ ഏല്‍പി ച്ചമുറിവുകള്‍ സുഖപ്പെടുത്താന്‍ യോറാംരാജാവ്‌ ജസ്രലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിന്‍െറ പുത്രന്‍ അഹസിയാ അവനെ സന്‌ദര്‍ശിക്കുന്നതിനു ജസ്രലില്‍ചെന്നു.