2 Kings 8:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് ഹസായേലിനോടു പറഞ്ഞു: “നീ ഒരു സമ്മാനവുമായി ദൈവപുരുഷനെ ചെന്നു കാണുക; ഈ രോഗം മാറി എനിക്കു സൗഖ്യം ലഭിക്കുമോ എന്നു സര്‍വേശ്വരനോട് ആരായാന്‍ എലീശയോട് അപേക്ഷിക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു അവൻമുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു ഹസായേലിനോടുഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവന്‍ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് ഹസായേലിനോട്: “ഒരു സമ്മാനം എടുത്തുകൊണ്ട് ദൈവപുരുഷനെ ചെന്നുകണ്ട്, ‘ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ’ എന്ന് അവൻ മുഖാന്തരം യഹോവയോട് ചോദിക്ക” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് ഹസായേലിനോട്: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ട്: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് അവന്‍ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവ്‌ ഹസായേലിനോടു പറഞ്ഞു: നീ ഒരു സമ്മാനവുമായി ചെന്ന്‌ ഞാന്‍ രോഗവിമുക്‌തനാകുമോ എന്നു കര്‍ത്താവിനോട്‌ ആരായാന്‍ ദൈവപുരുഷനോട്‌ അഭ്യര്‍ഥിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് ഹസായേലിനോട്: “നിന്റെ പക്കൽ ഒരു സമ്മാനം എടുത്തുകൊണ്ടുപോയി ദൈവപുരുഷനെ കാണുക; ഈ രോഗം മാറി എനിക്ക് സൗഖ്യം ലഭിക്കുമോ എന്ന് അദ്ദേഹംമുഖേന യഹോവയോട് അരുളപ്പാടു ചോദിക്കുക” എന്നു കൽപ്പിച്ചു.