2 Kings 9:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജെസ്രീലിന്‍റെ അതിര്‍ത്തിക്കുള്ളില്‍ വച്ചുതന്നെ ഈസേബെലിന്‍റെ ശരീരം നായ്‍ക്കള്‍ ഭക്ഷിക്കും. അത് ആരും സംസ്കരിക്കുകയില്ല.” ഇത്രയും പറഞ്ഞിട്ട് അയാള്‍ വാതില്‍ തുറന്ന് ഓടിപ്പോന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈസേബെലിനെ യിസ്രെയേൽപ്രദേശത്തുവെച്ചു നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‌വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവൻ വാതിൽ തുറന്നു ഓടിപ്പോയി.
Malayalam 1992 MBSI
ഈസേബെലിനെ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ തിന്നുകളയും; അവളെ അടക്കം ചെയ്‍വാന്‍ ആരും ഉണ്ടാകയില്ല. പിന്നെ അവന്‍ വാതില്‍ തുറന്നു ഔടിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്യുവാൻ ആരും ഉണ്ടാകുകയില്ല.” പെട്ടെന്ന് അവൻ വാതിൽ തുറന്ന് ഓടിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവച്ചു നായ്ക്കള്‍ തിന്നുകളയും; അവളെ അടക്കം ചെയ്‍വാന്‍ ആരും ഉണ്ടാകയില്ല. പിന്നെ അവന്‍ വാതിൽ തുറന്ന് ഓടിപ്പോയി.
Malayalam Bible POC-ML 2013
ജസെബെലിനെ നായ്‌ക്കള്‍ ജസ്രലിന്‍െറ അതിര്‍ത്തിക്കുള്ളില്‍വച്ചു ഭക്‌ഷിക്കും. ആരും അവളെ സംസ്‌കരിക്കുകയില്ല. അനന്തരം, അവന്‍ വാതില്‍ തുറന്ന് ഓടിപ്പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈസബേലിനെ യെസ്രീലിന്റെ മണ്ണിൽവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ സംസ്കരിക്കാൻ ആരും ഉണ്ടാകുകയില്ല.’ ” ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം കതകുതുറന്ന് ഓടിപ്പോയി.