2 Kings 9:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേഹൂ തന്‍റെ സഹപ്രവര്‍ത്തകരുടെ അടുക്കല്‍ വന്നപ്പോള്‍ ഒരാള്‍ ചോദിച്ചു: “എന്താണ് വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണ് നിന്‍റെ അടുക്കല്‍ വന്നത്?” യേഹൂ പ്രതിവചിച്ചു: “അയാളെയും അയാള്‍ പറഞ്ഞ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവൻ അവരോടു: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കല്‍ പുറത്തു വന്നപ്പോള്‍ ഒരുത്തന്‍ അവനോടുഎന്താകുന്നു വിശേഷം? ആ ഭ്രാന്തന്‍ നിന്റെ അടുക്കല്‍ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവന്‍ അവരോടുനിങ്ങള്‍ ആ പുരുഷനെയും അവന്‍ പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്ന് ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോള്‍ ഒരുത്തന്‍ അവനോട്: എന്താകുന്നു വിശേഷം? ആ ഭ്രാന്തന്‍ നിന്‍റെ അടുക്കൽ വന്നതെന്തിന്? എന്നു ചോദിച്ചു. അതിന് അവന്‍ അവരോട്: നിങ്ങള്‍ ആ പുരുഷനെയും അവന്‍ പറഞ്ഞ കാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യേഹു തന്‍െറ യജമാനന്‍െറ സേവകന്‍മാരുടെ അടുത്തുവന്നപ്പോള്‍, അവര്‍ ചോദിച്ചു: എന്താണു വിശേഷം? ആ ഭ്രാന്തന്‍ എന്തിനാണു നിന്‍െറ അടുത്തുവന്നത്? അവന്‍ പ്രതിവചിച്ചു: അവനും അവന്‍െറ സംസാരരീതിയും നിങ്ങള്‍ക്കു പരിചിതമാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേഹു തന്നോടൊപ്പമുള്ള സൈന്യാധിപന്മാരുടെ അടുക്കൽ വെളിയിലേക്കു വന്നപ്പോൾ അവരിൽ ഒരാൾ: “എല്ലാം ശുഭമായിരിക്കുന്നോ? ഈ ഭ്രാന്തൻ താങ്കളുടെ അടുത്തേക്കു വന്നത് എന്തിനാണ്?” എന്നു ചോദിച്ചു. “നിങ്ങൾക്ക് ആ മനുഷ്യനെ അറിയാമല്ലോ! എങ്ങനെയുള്ള കാര്യങ്ങളാണ് അയാൾ പറയുകയെന്നും അറിയാമല്ലോ,” എന്ന് യേഹു ഉത്തരം പറഞ്ഞു.