2 Kings 9:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹൂ യോരാമിനെതിരെ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരെ യോരാമും ഇസ്രായേല്‍സൈന്യവും രാമോത്ത്-ഗിലെയാദില്‍ പാളയമടിച്ചിരിക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
Malayalam 1992 MBSI
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേല്‍നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവല്‍ ആക്കി സൂക്ഷിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും യിസ്രായേൽജനവും അരാംരാജാവായ ഹസായേലിന്റെ കയ്യിൽ പെടാതെ ഗിലെയാദിലെ രാമോത്തിനെ കാവൽ നിർത്തി സൂക്ഷിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലാ യിസ്രായേലും അരാംരാജാവായ ഹസായേൽ നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
Malayalam Bible POC-ML 2013
നിംഷിയുടെ പൗത്രനുംയഹോഷാഫാത്തിന്‍െറ പുത്രനും ആയ യേഹു യോറാമിനെതിരേ ഗൂഢാലോചന നടത്തി. സിറിയാരാജാവായ ഹസായേലിനെതിരേ റാമോത് വേഗിലയാദില്‍ യോറാം ഇസ്രായേല്‍സൈന്യത്തോടൊത്ത് പാളയമടിച്ചിരിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹു യോരാമിനെതിരേ ഗൂഢാലോചന നടത്തി (ഈ സമയത്ത് യോരാമും സകല ഇസ്രായേലും അരാംരാജാവായ ഹസായേലിനെതിരേ ഗിലെയാദിലെ രാമോത്തിൽ കാവൽപ്പട്ടാളത്തെ ഏർപ്പെടുത്തിയിരുന്നു.