2 Kings 9:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യേഹൂ രഥത്തില്‍ കയറി ജെസ്രീലിലേക്ക് പുറപ്പെട്ടു. യോരാം അവിടെ അപ്പോഴും രോഗിയായി കഴിയുകയായിരുന്നു. യെഹൂദാരാജാവായ അഹസ്യാ യോരാമിനെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
Malayalam 1992 MBSI
അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാന് യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ യേഹൂ രഥത്തിൽ കയറി യിസ്രായേലിലേക്ക് പോയി; യോരാം അവിടെ കിടപ്പിലായിരുന്നു. യോരാമിനെ കാണുവാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ യേഹൂ രഥംകയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാന് യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
Malayalam Bible POC-ML 2013
അനന്തരം, യേഹു തേരില്‍ കയറി ജസ്രലിലേക്കു പോയി. യോറാം അവിടെ കിടക്കുകയായിരുന്നു. യൂദാരാജാവായ അഹ സിയാ യോറാമിനെ സന്‌ദര്‍ശിക്കാന്‍ വന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം തന്റെ രഥത്തിൽക്കയറി യെസ്രീലിലേക്ക് ഓടിച്ചുപോയി; കാരണം യോരാം അവിടെ വിശ്രമത്തിലായിരുന്നു; യെഹൂദാരാജാവായ അഹസ്യാവും അദ്ദേഹത്തെ കാണുന്നതിനായി അങ്ങോട്ടു പോയിരുന്നു.
Recommended Reading