2 Kings 9:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേഹൂവും കൂട്ടരും വരുന്നത് ജെസ്രീല്‍ ഗോപുരത്തില്‍നിന്ന് കാവല്‌ക്കാരന്‍ കണ്ടു. “ഇതാ, ഒരു സംഘം ആളുകള്‍ വരുന്നു” എന്ന് അയാള്‍ പറഞ്ഞു. യോരാം ഒരു കുതിരപ്പടയാളിയെ വിളിച്ചു: “സമാധാനദൗത്യവുമായിട്ടാണോ അവര്‍ വരുന്നത്” എന്നു ചോദിക്കാന്‍ അയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
Malayalam 1992 MBSI
യിസ്രെയേലിലെ ഗോപുരമുകളില്‍ ഒരു കാവല്ക്കാരന് നിന്നിരുന്നു; അവന്‍ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടുഞാന്‍ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോരാംനീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവന്‍ ചെന്നുസമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്ന്, ‘സമാധാനമോ’ എന്ന് ചോദിക്കട്ടെ” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരന് നിന്നിരുന്നു; അവന്‍ യേഹൂവിന്‍റെ കൂട്ടം വരുന്നതു കണ്ടിട്ട്: ഞാന്‍ ഒരുകൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ച് അവരുടെ നേരേ അയയ്ക്കേണം; അവന്‍ ചെന്ന്: സമാധാനമോ എന്ന് ചോദിക്കട്ടെ എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
ജസ്രല്‍ഗോപുരത്തിലെ കാവല്‍ക്കാരന്‍ യേഹുവും കൂട്ടരും വരുന്നതുകണ്ട്, ഇതാ, ഒരു സംഘം എന്നുപറഞ്ഞു. ഒരു കുതിരക്കാരനെ അയച്ച് സമാധാനപരമായിട്ടാണോ വന്നിരിക്കുന്നത് എന്ന് അവരോടു ചോദിക്കുക എന്നു യോറാം പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെസ്രീലിന്റെ ഗോപുരത്തിങ്കൽ നിന്നിരുന്ന നിരീക്ഷകൻ യേഹുവിന്റെ സൈന്യം സമീപിക്കുന്നതു കണ്ടിട്ട് വിളിച്ചുപറഞ്ഞു: “കുറെ പടയാളികൾ ഇങ്ങോട്ടു വരുന്നതു ഞാൻ കാണുന്നു.” അപ്പോൾ യോരാം: “ഒരു കുതിരച്ചേവകനെ വിളിക്കുക. ‘നിങ്ങൾ സമാധാനവുമായി വരികയാണോ?’ എന്ന് അയാൾ ചെന്ന് അവരോടു ചോദിക്കട്ടെ.” എന്നു കൽപ്പിച്ചു.