2 Kings 9:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം മറ്റൊരാളെ കുതിരപ്പുറത്തയച്ചു. അയാളും അവരുടെ അടുക്കല്‍ ചെന്ന്; “സമാധാനദൗത്യവുമായിട്ടാണോ നിങ്ങള്‍ വരുന്നതെന്ന് രാജാവ് അന്വേഷിക്കുന്നു” എന്നു പറഞ്ഞു. യേഹൂ അവനോടും പറഞ്ഞു: “സമാധാനവുമായി നിനക്കെന്തു കാര്യം? നീ എന്‍റെ പിന്നാലെ വരിക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു.
Malayalam 1992 MBSI
അവന്‍ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കല്‍ ചെന്നുസമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകില്‍ വരിക എന്നു യേഹൂ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. സമാധാനവുമായി നിനക്ക് എന്ത് കാര്യം? തിരിഞ്ഞു എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ മറ്റൊരുത്തനെ കുതിരപ്പുറത്ത് അയച്ചു. അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്‍റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു.
Malayalam Bible POC-ML 2013
രണ്ടാമതും ഒരു കുതിരക്കാരനെ അയച്ചു. അവനും ചെന്നുപറഞ്ഞു. സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്നു രാജാവന്വേഷിക്കുന്നു. യേഹു മറുപടിപറഞ്ഞു: സമാധാനവുമായി നിനക്കെന്തു ബന്‌ധം? എന്‍െറ പിന്നാലെ വരുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു രാജാവ് രണ്ടാമതും ഒരു കുതിരച്ചേവകനെ അയച്ചു. അയാളും അവരുടെ അടുത്തുവന്ന്, “ ‘നിങ്ങൾ സമാധാനവുമായാണോ വരുന്നത്,’ എന്നു രാജാവ് ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനംകൊണ്ട് നിനക്ക് എന്തുകാര്യം? നീ എന്റെ പിന്നണിയിൽ ചേർന്നുകൊള്ളുക,” എന്ന് യേഹു അയാളോടും മറുപടി പറഞ്ഞു.