2 Kings 9:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടാമത് അയച്ചവനും അവരുടെ അടുക്കല്‍ ചെന്നിട്ട് മടങ്ങിവന്നില്ലെന്നു കാവല്‌ക്കാരന്‍ പറഞ്ഞു. “രഥം ഓടിക്കുന്നവന്‍ നിംശിയുടെ മകന്‍ യേഹൂവിനെപ്പോലെയിരിക്കുന്നു; ഭ്രാന്തനെപ്പോലെയാണ് അവന്‍ ഓടിച്ചുവരുന്നത്” എന്നും അയാള്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ കാവല്ക്കാരൻ: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നതു എന്നു പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ കാവല്ക്കാരന് അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഔടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഔടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രന്തനപ്പോലെയല്ലോ അവന്‍ ഔടിച്ചുവരുന്നതു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ കാവല്ക്കാരൻ: “അവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നിട്ടില്ല; ആ കാണുന്ന രഥം ഓടിക്കുന്നത് നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ തോന്നിക്കുന്നു; ഭ്രാന്തനപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ കാവല്ക്കാരന്: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനെപ്പോലെയല്ലോ അവന്‍ ഓടിച്ചുവരുന്നത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കാവല്‍ക്കാരന്‍ വീണ്ടും അറിയിച്ചു. അവന്‍ അവിടെയെത്തി. എന്നാല്‍, മടങ്ങുന്നില്ല. നിംഷിയുടെ മകനായ യേഹുവിനെപ്പോലെ ഉഗ്രതയോടെയാണ് അവന്‍ രഥം ഓടിക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിരീക്ഷകൻ അറിയിച്ചു: “അയാളും അവരുടെ അടുത്തെത്തി. എന്നാൽ അയാളും തിരികെ വരുന്നില്ല. രഥം ഓടിക്കുന്നത്, നിംശിയുടെ മകനായ യേഹു ഓടിക്കുന്നതുപോലെ തോന്നുന്നു—ഒരു ഭ്രാന്തനെപ്പോലെയാണല്ലോ അദ്ദേഹം ഓടിക്കുന്നത്!”