2 Kings 9:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രഥം ഒരുക്കാന്‍ യോരാം കല്പിച്ചു; ഇസ്രായേല്‍രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യായും തങ്ങളുടെ രഥങ്ങളില്‍ കയറി യേഹൂവിന്‍റെ നേരേ പുറപ്പെട്ടു. ജെസ്രീല്‍ക്കാരനായ നാബോത്തിന്‍റെ വയലില്‍ വച്ചു യേഹൂവിനെ കണ്ടുമുട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കൽവെച്ചു അവനെ എതിരേറ്റു.
Malayalam 1992 MBSI
ഉടനെ യോരാംരഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേല്‍ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തില്‍ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കല്‍വെച്ചു അവനെ എതിരേറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ യോരാം: “രഥം പൂട്ടുക” എന്ന് കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവനവന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിൽവെച്ച് അവനെ കണ്ടുമുട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്‍റെ രഥത്തിൽ കയറി യേഹൂവിന്‍റെ നേരേ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്‍റെ നിലത്തിങ്കൽവച്ച് അവനെ എതിരേറ്റു.
Malayalam Bible POC-ML 2013
രഥം ഒരുക്കാന്‍ യോറാം പറഞ്ഞു. അവന്‍ അങ്ങനെ ചെയ്‌തു. ഉടനെ ഇസ്രായേല്‍രാജാവായ യോറാമും യൂദാരാജാവായ അഹസിയായും തങ്ങളുടെ രഥങ്ങളില്‍ കയറി, യേഹുവിനെ കാണാന്‍ പുറപ്പെട്ടു. ജസ്രല്‍ക്കാരനായ നാബോത്തിന്‍െറ സ്‌ഥലത്തുവച്ച്‌ അവനെ കണ്ടുമുട്ടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ രഥം പൂട്ടുക,” എന്നു യോരാം ആജ്ഞാപിച്ചു. അതു പൂട്ടിക്കഴിഞ്ഞപ്പോൾ ഇസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവരവരുടെ രഥങ്ങളിൽക്കയറി യേഹുവിനെ എതിരേൽക്കുന്നതിനായി ഓടിച്ചുപോയി. യെസ്രീല്യനായ നാബോത്തിന്റെ വകയായിരുന്ന നിലത്തിനരികെയുള്ള സ്ഥലത്തുവെച്ച് അവർ അദ്ദേഹത്തെ കണ്ടുമുട്ടി.