2 Kings 9:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സമാധാനദൗത്യവുമായിട്ടാണോ വരുന്നത്” എന്നു യോരാം യേഹൂവിനോടു ചോദിച്ചു. യേഹൂ പറഞ്ഞു: “നിന്‍റെ അമ്മ ഈസേബെലിന്‍റെ വിഗ്രഹാരാധനയും ആഭിചാരവും വര്‍ധിച്ചിരിക്കെ സമാധാനം എവിടെ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേഹൂവിനെ കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
Malayalam 1992 MBSI
യേഹൂവിനെ കണ്ടപ്പോള്‍ യോരാംയേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂനിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേഹൂവിനെ കണ്ടപ്പോൾ യോരാം: “യേഹൂവേ, സമാധാനമോ?” എന്ന് ചോദിച്ചു. അതിന് യേഹൂ: “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്ത് സമാധാനം?” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേഹൂവിനെ കണ്ടപ്പോള്‍ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന് യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യോറാം നീ സമാധാനത്തിലാണോ വന്നിരിക്കുന്നത് എന്ന് ചോദിച്ചു; അവന്‍ പറഞ്ഞു: നിന്‍െറ അമ്മജസെബെലിന്‍െറ വിഗ്രഹാരാധനയും ആഭിചാരവും ഇത്രയധികമായിരിക്കേ
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേഹുവിനെ കണ്ടപ്പോൾ യോരാം ചോദിച്ചു: “യേഹുവേ, നീ സമാധാനവുമായാണോ വരുന്നത്?” യേഹു മറുപടി പറഞ്ഞു: “നിന്റെ അമ്മയായ ഈസബേലിന്റെ വിഗ്രഹാരാധനയും ക്ഷുദ്രപ്രയോഗവും പെരുകിയിരിക്കുന്നകാലത്തോളം എങ്ങനെ സമാധാനമുണ്ടാകും?”