2 Kings 9:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേഹൂ വില്ലു കുലച്ച് സര്‍വശക്തിയോടുംകൂടി യോരാമിന്‍റെ തോളുകള്‍ക്കു മധ്യേ എയ്തു. അമ്പ് ശരീരത്തിലൂടെ തുളച്ചുകയറി ഹൃദയം പിളര്‍ന്നു. യോരാം തേരില്‍ മരിച്ചുവീണു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
Malayalam 1992 MBSI
യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവന്‍ രഥത്തില്‍ ചുരുണ്ടു വീണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേഹൂ വില്ലുകുലെച്ച് യോരാമിന്റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേഹൂ വില്ലു കുലച്ച് യോരാമിനെ ഭുജങ്ങളുടെ നടുവേ എയ്തു; അമ്പ് അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവന്‍ രഥത്തിൽ ചുരുണ്ടു വീണു.
Malayalam Bible POC-ML 2013
യേഹു യോറാമിനെ സര്‍വശക്‌തിയോടുംകൂടെ വില്ലുവലിച്ച് എയ്‌തു. അസ്‌ത്രം അവന്‍െറ തോളുകളുടെ മധ്യേ തുളച്ചുകയറി, ഹൃദയം ഭേദിച്ചു. അവന്‍ തേരില്‍ വീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യേഹു തന്റെ വില്ലുകുലച്ച് യോരാമിന്റെ തോളുകൾക്കിടയിൽ എയ്തു. അമ്പ് അദ്ദേഹത്തിന്റെ ഹൃദയം തുളച്ചുകയറി; അദ്ദേഹം ഉടനടി തന്റെ രഥത്തിൽ വീണു.