2 Kings 9:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സംഭവിച്ചതെല്ലാം അഹസ്യാ കണ്ടപ്പോള്‍ രഥത്തില്‍ കയറി ബെത്ത്-ഹഗാന്‍ ലക്ഷ്യമാക്കി പലായനം ചെയ്തു. യേഹൂ അയാളെ പിന്തുടര്‍ന്നു. “അവനെയും കൊല്ലുക” യേഹൂ കല്പിച്ചു. യിബ്ലെയാമിനു സമീപത്തുള്ള ഗൂര്‍ കയറ്റത്തില്‍ വച്ച് അവര്‍ അവനെ എയ്തു മുറിവേല്പിച്ചു. എങ്കിലും മെഗിദ്ദോവിലേക്ക് അയാള്‍ ഓടിപ്പോയി; അവിടെവച്ച് അയാള്‍ മരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവർ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂർകയറ്റത്തിങ്കൽവെച്ചു അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്കു ഓടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
Malayalam 1992 MBSI
യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഔടിപ്പോയി. യേഹൂ അവനെ പിന്തുടര്‍ന്നുഅവനെയും രഥത്തില്‍ വെട്ടിക്കളവിന്‍ എന്നു കല്പിച്ചു. അവര്‍ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂര്‍കയറ്റത്തിങ്കല്‍വെച്ചു അവനെ വെട്ടി; അവന്‍ മെഗിദ്ദോവിലേക്കു ഔടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാരാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽ വെച്ച് വെട്ടിക്കളയുവിൻ” എന്ന് കല്പിച്ചു. അവർ യിബ്ളെയാമിന് സമീപത്തുള്ള ഗൂർകയറ്റത്തിൽവെച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ച് മരിച്ചുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാരാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്‍റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടര്‍ന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിന്‍ എന്നു കല്പിച്ചു. അവര്‍ യിബ്ലെയാമിനു സമീപത്തുള്ള ഗൂര്‍കയറ്റത്തിങ്കൽവച്ച് അവനെ വെട്ടി; അവന്‍ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ചു മരിച്ചുപോയി.
Malayalam Bible POC-ML 2013
യൂദാരാജാവായ അഹസിയാ ഇതുകണ്ട്‌ ബത്‌ഹഗാന്‍ ലക്‌ഷ്യമാക്കി ഓടി. യേഹു പിന്തുടര്‍ന്നു; അവനെയും എയ്‌തുകൊല്ലുക എന്നുപറഞ്ഞു. തേരോടിച്ചുപോകുന്ന അവനെ ഇബ്‌ലയാമിനു സമീപമുള്ള ഗൂര്‍ കയറ്റത്തില്‍വച്ച്‌ അവര്‍ എയ്‌തു. അവന്‍ മെഗിദോയിലേക്ക്‌ പലായനം ചെയ്‌തു. അവിടെവച്ചു മരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സംഭവിച്ചതെന്താണെന്ന് യെഹൂദാരാജാവായ അഹസ്യാവ് കണ്ടപ്പോൾ ബേത്ത്-ഹഗ്ഗാനുനേരേയുള്ള വഴിയിലൂടെ ഓടി. “അവനെയും വെട്ടിക്കളയുക,” എന്ന് യേഹു കൽപ്പിച്ചു. അവർ അയാളെ യിബ്ലെയാമിനു സമീപം ഗൂരിലേക്കുള്ള കയറ്റത്തിൽവെച്ച് രഥത്തിൽവെച്ചുതന്നെ വെട്ടി. എന്നാൽ അഹസ്യാവ് മെഗിദ്ദോവിലേക്കു രക്ഷപ്പെട്ടു. അവിടെവെച്ചു മരിക്കുകയും ചെയ്തു.