2 Kings 9:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടു സേവകന്മാര്‍ അയാളുടെ ശരീരമെടുത്ത് ദാവീദിന്‍റെ നഗരമായ യെരൂശലേമില്‍ കൊണ്ടുചെന്നു പിതാക്കന്മാരുടെ കല്ലറയില്‍ അടക്കം ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവെച്ചു യെരൂശലേമിലേക്കു കൊണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.
Malayalam 1992 MBSI
അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍വെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയില്‍ അവനെ അടക്കംചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ഭൃത്യന്മാർ അവന്റെ ശരീരം രഥത്തിൽവെച്ച് യെരൂശലേമിലേക്ക് കൊണ്ടുപോയി, ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കംചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ഭൃത്യന്മാര്‍ അവനെ രഥത്തിൽവച്ച് യെരൂശലേമിലേക്കു കൊണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
Malayalam Bible POC-ML 2013
ഭൃത്യന്‍ അവനെ തേരില്‍ കിടത്തി ദാവീദിന്‍െറ നഗരമായ ജറുസലെമില്‍കൊണ്ടുവന്ന് പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അടക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹസ്യാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തെ രഥത്തിൽത്തന്നെ ജെറുശലേമിലേക്കു കൊണ്ടുപോകുകയും ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ അടുക്കലുള്ള സ്വന്തം കല്ലറയിൽ അടക്കംചെയ്യുകയും ചെയ്തു.