2 Kings 9:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ തലയില്‍ ഈ തൈലം ഒഴിച്ചുകൊണ്ട് ‘നിന്നെ ഇസ്രായേല്‍രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു എന്നു പറയുക; പിന്നീട് വാതില്‍തുറന്ന് വേഗം ഓടിപ്പോരുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.
Malayalam 1992 MBSI
പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതില്‍ തുറന്നു താമസിക്കാതെ ഔടിപ്പോരിക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനു ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ചു: ഞാന്‍ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.
Malayalam Bible POC-ML 2013
അവന്‍െറ തലയില്‍ തൈലം ഒഴിച്ചുകൊണ്ടുപറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലിന്‍െറ രാജാവായി ഞാന്‍ നിന്നെ അഭിഷേകം ചെയ്യുന്നു. പിന്നെ അവിടെ നില്‍ക്കാതെ വാതില്‍ തുറന്ന് ഓടുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം തൈലപ്പാത്രമെടുത്ത് തൈലം അവന്റെ തലയിലൊഴിച്ചിട്ട്, ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞശേഷം വാതിൽ തുറന്ന് ഓടിപ്പോരിക!”