2 Kings 9:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേഹൂ ജെസ്രീലില്‍ എത്തിയ വിവരം അറിഞ്ഞ് ഈസേബെല്‍ കണ്ണെഴുതി, മുടി ചീകി കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേഹൂ യിസ്രായേലിൽ വന്നതു ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതില്ക്കൽകൂടി നോക്കി.
Malayalam 1992 MBSI
യേഹൂ യിസ്രായേലില്‍ വന്നതു ഈസേബെല്‍ കേട്ടിട്ടു തന്റെ കണ്ണില്‍ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതില്‍ക്കല്‍കൂടി നോക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേഹൂ യിസ്രായേലിൽ വന്ന കാര്യം ഈസേബെൽ കേട്ടപ്പോൾ തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കി കിളിവാതിലിൽകൂടി നോക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേഹൂ യിസ്രായേലിൽ വന്നത് ഈസേബെൽ കേട്ടിട്ടു തന്‍റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽക്കൂടി നോക്കി.
Malayalam Bible POC-ML 2013
യേഹു ജസ്രലിലെത്തിയെന്നു ജസെബെല്‍ കേട്ടു. അവള്‍ കണ്ണെഴുതി മുടിയലങ്കരിച്ചു കിളിവാതിലിലൂടെ പുറത്തേക്കു നോക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം യേഹു യെസ്രീലിലേക്കു വരുന്നതായിക്കേട്ടപ്പോൾ ഈസബേൽ കണ്ണെഴുതി, മുടിചീകി, ഒരുങ്ങി ഒരു ജനാലയിൽക്കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.