2 Kings 9:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. “സൈന്യാധിപനായ അങ്ങയെ ഒരു സന്ദേശം അറിയിക്കാനുണ്ട്” എന്ന് അയാള്‍ പറഞ്ഞു. “ഞങ്ങളില്‍ ആരോടാണ് നീ സംസാരിക്കുന്നത്” യേഹൂ ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ” അയാള്‍ മറുപടി നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ മരുമിച്ചു ഇരിക്കുന്നതു കണ്ടു: നായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവൻ പറഞ്ഞതിന്നു: ഞങ്ങൾ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവൻ ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവിടെ എത്തിയപ്പോള്‍ പടനായകന്മാര്‍ മരുമിച്ചു ഇരിക്കുന്നതു കണ്ടുനായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവന്‍ പറഞ്ഞതിന്നുഞങ്ങള്‍ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവന്‍ ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്ക് നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്ന് അവൻ പറഞ്ഞതിന്: “ഞങ്ങളിൽ ആരോട്?” എന്ന് യേഹൂ ചോദിച്ചു. “നിന്നോടു തന്നേ, നായകാ” എന്ന് അവൻ ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവിടെ എത്തിയപ്പോള്‍ പടനായകന്മാര്‍ ഒരുമിച്ചിരിക്കുന്നതു കണ്ട്: നായകാ, എനിക്കു നിന്നോട് ഒരു കാര്യം അറിയിപ്പാനുണ്ട് എന്ന് അവന്‍ പറഞ്ഞതിന്: ഞങ്ങള്‍ എല്ലാവരിലുംവച്ച് ആരോട് എന്ന് യേഹൂ ചോദിച്ചു. നിന്നോടുതന്നെ, നായകാ എന്ന് അവന്‍ ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്‍മാര്‍ സഭകൂടിയിരിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: സേനാധിപനെ ഒരു സന്‌ദേശം അറിയിക്കാനുണ്ട്‌. യേഹു ചോദിച്ചു: ഞങ്ങളില്‍ ആര്‍ക്കാണ്‌ സന്‌ദേശം? അവന്‍ പറഞ്ഞു: സേനാധിപാ, അങ്ങേക്കുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവിടെയെത്തിയപ്പോൾ സൈന്യാധിപന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നതു കണ്ടു. “സൈന്യാധിപാ! എനിക്കങ്ങയോട് ഒരു സന്ദേശം അറിയിക്കാനുണ്ട്,” എന്ന് അയാൾ പറഞ്ഞു. “ഞങ്ങളിൽ ആരോട്,” എന്ന് യേഹു ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.