2 Peter 1:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇക്കാര്യങ്ങള്‍ എന്‍റെ നിര്യാണശേഷവും ഏതു സമയത്തും നിങ്ങള്‍ ഓര്‍മിക്കുവാന്‍ തക്കവണ്ണം ഞാന്‍ പരിശ്രമിക്കും.
Malayalam (ERV) WBTC Bible
ഈ കാര്യമത്രയും എപ്പോഴും ഓര്‍മ്മിപ്പിച്ചു സഹായിക്കാന്‍ എന്നെക്കൊണ്ടാവുന്നത്രയും ഞാന്‍ ശ്രമിയ്ക്കും. എനിക്കുശേഷവും ഇവയത്രയും ഓര്‍മ്മിപ്പിക്കാന്‍ കെല്പുള്ളവരാകണം നിങ്ങളെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ അതു എന്റെ നിര്യാണത്തിന്റെശേഷം എപ്പോഴും ഓർത്തു കൊൾവാന്തക്കവണ്ണം ഞാൻ ഉത്സാഹിക്കും.
Malayalam 1992 MBSI
നിങ്ങള്‍ അതു എന്റെ നിര്‍യ്യാണത്തിന്റെശേഷം എപ്പോഴും ഔര്‍ത്തു കൊള്‍വാന്തക്കവണ്ണം ഞാന്‍ ഉത്സാഹിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ വേർപാടിന്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ അത് എന്‍റെ നിര്യാണത്തിന്‍റെശേഷം എപ്പോഴും ഓര്‍ത്തുകൊള്‍വാന്‍ തക്കവണ്ണം ഞാന്‍ ഉത്സാഹിക്കും.
Malayalam Bible POC-ML 2013
എന്‍െറ വേര്‍പാടിനുശേഷവും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ വേണ്ടതു ഞാന്‍ ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ വേർപാടിനുശേഷം നിങ്ങൾ ഈ കാര്യങ്ങളെല്ലാം എപ്പോഴും ഓർക്കുന്നതിന്, എന്നാൽ ആവുന്നവിധത്തിലുള്ള എല്ലാ പരിശ്രമങ്ങളും ഞാൻ ചെയ്യും.