2 Peter 1:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു പിതാവായ ദൈവത്തില്‍നിന്നു ബഹുമതിയും തേജസ്സും പ്രാപിച്ചപ്പോള്‍ ‘ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന ശബ്ദം ഉജ്ജ്വല തേജസ്സില്‍നിന്നു പുറപ്പെട്ടു.
Malayalam (ERV) WBTC Bible
മഹാ പ്രതാപവാനായ ദൈവത്തിന്‍റെ ശബ്ദം യേശു കേട്ടു. പിതാവായ ദൈവത്തില്‍ നിന്ന് ആദരവും മഹത്വവും കിട്ടിയപ്പോഴായിരുന്നു അത്. ശബ്ദം പറഞ്ഞു, “ഇത് എന്‍റെ പുത്രനാണ്, ഞാന്‍ അവനെ സ്നേഹിക്കുന്നു. ഞാനവനില്‍ സംപ്രീതനാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു.
Malayalam 1992 MBSI
“ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവന് ബഹുമാനവും മഹത്വവും ലഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവനു മാനവും തേജസ്സും ലഭിച്ചു.
Malayalam Bible POC-ML 2013
പിതാവായ ദൈവത്തില്‍നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമപ്രാഭവത്തില്‍നിന്ന്‌ അവന്‍െറ അടുത്തു വരുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ” എന്ന അശരീരി പരമോൽക്കൃഷ്ടമായ തേജസ്സിൽനിന്ന് ഉണ്ടായപ്പോൾ പിതാവായ ദൈവത്തിൽനിന്ന് അവിടത്തേക്ക് ബഹുമാനവും തേജസ്സും ലഭിച്ചു.