2 Peter 2:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രത്യേകിച്ച് ശാരീരികമായ കാമവികാരാദികളാല്‍ ആസക്തരായി ദൈവത്തിന്‍റെ അധികാരത്തെ നിന്ദിക്കുന്നവരെ ദണ്ഡനത്തിനുവേണ്ടി വിധിനാള്‍വരെ സൂക്ഷിക്കുവാനും കര്‍ത്താവിന് അറിയാം. ധാര്‍ഷ്ട്യവും സ്വേച്ഛാപ്രമത്തതയുമുള്ള അക്കൂട്ടര്‍ ശ്രേഷ്ഠജനത്തെ നിന്ദിക്കുവാന്‍ ശങ്കിക്കുന്നില്ല.
Malayalam (ERV) WBTC Bible
ഹീനമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും പാപം നിറഞ്ഞ സ്വയത്തെ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും ദൈവത്തിന്‍റെ അധികാരത്തെ എതിര്‍ക്കുന്നവര്‍ക്കും ആണ് പ്രധാനമായിട്ട് ഈ ശിക്ഷ. ഈ കപട അദ്ധ്യാപകര്‍ അവര്‍ക്ക് വേണ്ടത് ചെയ്യുകയും സ്വയം പുകഴ്ത്തുകയും ചെയ്യും. ബലവും ശക്തിയുമേറിയ ദൂതന്മാരെക്കുറിച്ചും മോശമായ കാര്യങ്ങള്‍ സംസാരിക്കാന്‍ അവര്‍ക്കു ഭീതിയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
Malayalam 1992 MBSI
ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായവിധിദിവസത്തിലെ ദണ്ഡനത്തിനായി കാക്കുവാനും അറിയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായവിധി ദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്‌ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും. തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിനു ഭയം ലവലേശമില്ലാത്തവരുമാണ്.