2 Peter 2:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതേസമയം അവരെക്കാള്‍ ബലവും ശക്തിയും ഏറിയ മാലാഖമാര്‍പോലും കര്‍ത്താവിന്‍റെ സന്നിധിയില്‍, ആ ശ്രേഷ്ഠജനത്തെ അധിക്ഷേപിക്കുകയോ വിധിക്കുകയോ ചെയ്യുന്നില്ല. പ്രസ്തുത മനുഷ്യര്‍ വന്യമൃഗങ്ങളെപ്പോലെയാണ്;
Malayalam (ERV) WBTC Bible
ദൂതന്മാര്‍ ഈ വ്യാജ അദ്ധ്യാപകരെക്കാള്‍ വളരെ കരുത്തരും ശക്തരുമാണ്. എന്നാല്‍ ദൂതന്മാര്‍ പോലും ദൈവസമക്ഷം അവര്‍ക്കെതിരെ കുറ്റം ആരോപിയ്ക്കുകയോ ചീത്ത പറയുകയോ ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
Malayalam 1992 MBSI
ബലവും ശക്തിയും ഏറിയ ദൂതന്മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാര്‍ഷ്ട്യമുള്ള തന്നിഷ്ടക്കാര്‍ മഹിമകളെ ദുഷിപ്പാന്‍ ശങ്കിക്കുന്നില്ല. ജാത്യാപിടിപെട്ടു നശിപ്പാന്‍ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവര്‍ അറിയാത്തതിനെ ദുഷിക്കയാല്‍ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താല്‍ നശിച്ചുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബലവും ശക്തിയും ഏറിയ ദൂതന്മാര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ അവരുടെ നേരേ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാര്‍ഷ്ട്യമുള്ള തന്നിഷ്ടക്കാര്‍ മഹിമകളെ ദുഷിപ്പാന്‍ ശങ്കിക്കുന്നില്ല.
Malayalam Bible POC-ML 2013
ബലത്തിലും ശക്‌തിയിലും അവരെക്കാള്‍ വലിയവരായ ദൂതന്‍മാര്‍പോലും, കര്‍ത്താവിന്‍െറ സന്നിധിയില്‍ അവര്‍ക്ക്‌ എതിരായി അവമാനകര മായ വിധിപറയുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ അവരെക്കാൾ ശക്തിയിലും ബലത്തിലും ഉന്നതരായ ദൂതന്മാർപോലും കർത്തൃസന്നിധിയിൽ ആ സ്വർഗീയജീവികൾക്കെതിരേ യാതൊരുവിധ ദൂഷണവും ആരോപിക്കുന്നില്ല.