2 Peter 2:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ അധര്‍മത്തിന്‍റെ ഫലം അവര്‍ അനുഭവിക്കും. പട്ടാപ്പകല്‍ തിന്നുകുടിച്ചു പുളയ്‍ക്കുന്നതില്‍ അവര്‍ സന്തോഷിക്കുന്നു. നിങ്ങളുടെ വിരുന്നുസല്‍ക്കാരങ്ങളില്‍ അമിതമായി മദ്യപിച്ച്, സദാചാരനിഷ്ഠയില്ലാതെ പെരുമാറുന്ന ഇക്കൂട്ടര്‍ സമൂഹത്തിനു കറയും കളങ്കവുമാണ്.
Malayalam (ERV) WBTC Bible
ഇവര്‍ മൂലം പലര്‍ക്കും ക്ലേശം വന്നു. അതുകൊണ്ട് അവരും സ്വയം ക്ലേശിക്കും. അവര്‍ ചെയ്തതിനുളള ഫലം ആണ് അത്. എല്ലാവരും കാണ്‍കെ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നത് രസമാണെന്ന് അവര്‍ കരുതുന്നു. അവരുടെ സ്വന്തം ദുഷ്ചെയ്തികളില്‍ അവര്‍ രസം കൊള്ളുകയും അതില്‍ സംതൃപ്തരാകുകയും ചെയ്യുന്നു. അതുകൊണ്ട് അവര്‍ നിങ്ങളിലുള്ള മലിനമായ പൊട്ടും കറയുമാണ് (കളങ്കമാണ്). ഒന്നിച്ചു ഭക്ഷിക്കുന്പോള്‍ നിങ്ങളിലേക്ക് അവര്‍ ലജ്ജ കൊണ്ടുവരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
Malayalam 1992 MBSI
അവര്‍ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തില്‍ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ അനീതിയുടെ പ്രതിഫലം തന്നെ അവർക്ക് ഹാനിയായി ഭവിച്ചു. പട്ടാപ്പകൽ തിമിർത്തുല്ലസിക്കുന്നത് അവർ ആനന്ദപ്രദമായെണ്ണുന്നു. അവർ നിങ്ങളോടൊത്ത് ഭക്ഷണം കഴിക്കുമ്പോൾ കുടിച്ച് മദിച്ചുകൊണ്ട് വഞ്ചന പ്രവർത്തിക്കുന്നു. അവർ അശുദ്ധരും കളങ്കമുള്ളവരും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ താല്‍ക്കാലിക ഭോഗതൃപ്തി സുഖം എന്നുവച്ചു നിങ്ങളുടെ സ്നേഹസദ്യകളില്‍ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളയ്ക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
Malayalam Bible POC-ML 2013
അവര്‍ക്കു തിന്‍മയ്‌ക്കു തിന്‍മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്‌സവത്തില്‍ മുഴുകുന്നത്‌ അവര്‍ ആനന്‌ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്‌ഷണം കഴിക്കുമ്പോള്‍, അവര്‍ കുടിച്ചുമദിച്ചുകൊണ്ടു വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്.