2 Peter 2:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ശാപത്തിന്‍റെ സന്തതികള്‍! അവര്‍ നേരായ മാര്‍ഗം വിട്ട് വഴിപിഴച്ചുപോകുന്നു; ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ വഴി പിന്തുടരുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
ഈ വ്യാജ അദ്ധ്യാപകര്‍ സന്മാര്‍ഗ്ഗത്തെ ഉപേക്ഷിച്ച് ചീത്തമാര്‍ഗ്ഗത്തിലേക്കു പോയി. ബിലെയാം പോയ അതേ വഴി അവര്‍ പിന്തുടര്‍ന്നു. ബിലെയാം ബെയോരിന്‍റെ പുത്രനായിരുന്നു. പ്രതിഫലത്തിനുവേണ്ടി തെറ്റു ചെയ്യുന്നതു അവന്‍ ഇഷ്ടപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
Malayalam 1992 MBSI
അവന്‍ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നേർവഴി വിട്ടുമാറി അനീതിയുടെ കൂലി കൊതിച്ചവനും ബെയോരിന്റെ മകനുമായ ബിലെയാമിന്റെ മാർഗ്ഗത്തെയാണ് പിന്തുടർന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ വഴിയില്‍ നടന്നു.
Malayalam Bible POC-ML 2013
നേര്‍വഴിയില്‍നിന്നു മാറി അവര്‍ തിന്‍മചെയ്‌തു. ബേവോറിന്‍െറ പുത്രനായ ബാലാമിന്‍െറ മാര്‍ഗമാണ്‌ അവര്‍ പിന്തുടര്‍ന്നത്‌. അവനാകട്ടെ, തിന്‍മയുടെ പ്രതിഫലത്തെ സ്‌നേഹിച്ചവനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു.