2 Peter 2:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വഴിപിഴച്ചു ജീവിക്കുന്നവരില്‍നിന്നു കഷ്‍ടിച്ചു രക്ഷപെട്ടവരെ, മൂഢമായ വമ്പു പറഞ്ഞ് കാമവികാരങ്ങളിലേക്ക് അവര്‍ വശീകരിക്കുന്നു.
Malayalam (ERV) WBTC Bible
കപടവാക്കുകളാല്‍ വ്യാജ അദ്ധ്യാപകര്‍ പുകഴ്ത്തും. പാപക്കെണിയില്‍ അവര്‍ ജനങ്ങളെ കുരുക്കും. തെറ്റായി ജീവിയ്ക്കുന്നവരില്‍ നിന്നും മാറാന്‍ തുടങ്ങിക്കൊണ്ടിരിക്കുന്നവരെപ്പോലും അവര്‍ വഴി തെറ്റിക്കും. അവരുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ടചിന്തകള്‍ പ്രായോഗികമാക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴിയാണ് ഈ കള്ള അദ്ധ്യാപകര്‍ ഇതു ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
Malayalam 1992 MBSI
തങ്ങള്‍ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവര്‍ക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തന്‍ ഏതിനോടു തോലക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വഴിതെറ്റി നടക്കുന്നവരിൽനിന്ന് രക്ഷപെടുവാൻ ശ്രമിക്കുന്നവരെ ഇവർ വെറും വമ്പുപറഞ്ഞ് ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വഴിതെറ്റി നടക്കുന്നവരോട് ഇപ്പോള്‍ അകന്നുവന്നവരെ ഇവര്‍ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാല്‍ കാമഭോഗങ്ങളില്‍ കുടുക്കുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, തെറ്റില്‍ ജീവിക്കുന്നവരില്‍നിന്നു കഷ്‌ടിച്ചു രക്‌ഷപ്രാപിച്ചവരെ, വ്യര്‍ഥമായ വാഗ്‌ധോരണി കൊണ്ടു വിഷയാസക്‌തമായ ദുര്‍വിചാരങ്ങളിലേക്ക്‌ അവര്‍ പ്രലോഭിപ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു.