2 Peter 2:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീതിയുടെ മാര്‍ഗം അറിഞ്ഞശേഷം തങ്ങളെ ഏല്പിച്ച കല്പനയില്‍നിന്നു പിന്തിരിയുന്നതിനെക്കാള്‍ അവര്‍ ആ മാര്‍ഗം അറിയാതിരിക്കുകയായിരുന്നു നല്ലത്.
Malayalam (ERV) WBTC Bible
അത്തരം ആള്‍ക്കാര്‍ ഒരിക്കലും സത്യമാര്‍ഗ്ഗം അറിയാതിരിക്കുന്നതാണ് നല്ലത്. അതാണ് അവര്‍ക്കു നല്‍കപ്പെട്ട വിശുദ്ധ ഉപദേശം. അറിഞ്ഞതിനു ശേഷം അതില്‍ നിന്നും അകലുന്നതിലും നല്ലത് അറിയാതിരിക്കുന്നതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയില്‍ ഉരളുവാന്‍ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്കും സംഭവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തങ്ങൾക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനേക്കാൾ അത് അറിയാതിരിക്കുന്നത് അവർക്ക് നന്നായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തങ്ങള്‍ക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അത് അറിയാതിരിക്കുന്നത് അവര്‍ക്ക് നന്നായിരുന്നു.
Malayalam Bible POC-ML 2013
കാരണം, തങ്ങള്‍ക്കു ലഭിച്ചവിശു ദ്‌ധകല്‍പനയെക്കുറിച്ച്‌ അറിഞ്ഞിട്ട്‌ അതില്‍ നിന്നു പിന്‍മാറുന്നതിനെക്കാള്‍ അവര്‍ക്കു നല്ലത്‌ നീതിയുടെ വഴിയെക്കുറിച്ച്‌ അറിയാതിരിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്.