2 Peter 2:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗര്‍ത്തങ്ങളില്‍ അന്ത്യവിധിനാള്‍വരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാന്‍ ഏല്പിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൂതന്മാര്‍ പാപം ചെയ്തപ്പോള്‍ ശിക്ഷയില്ലാതെ സ്വതന്ത്രമാക്കാന്‍ ദൈവം അവരെ അനുവദിച്ചില്ല. അതെ, ദൈവം അവരെ നരകത്തിലേക്ക് അയച്ചു. ഇരുട്ടിന്‍റെ ഗുഹകളിലേക്ക് ദൈവം അവരെ ഇട്ടു. അന്തിമവിധി വരെ അവരെ അവിടെത്തന്നെ ഇട്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
Malayalam 1992 MBSI
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്പിക്കയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ നരകത്തിലാക്കി, അന്ധതമസ്സിൽ ചങ്ങലയിട്ട് ന്യായവിധിയ്ക്കായി കാക്കുവാൻ ഏല്പിക്കുകയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്പിക്കയും
Malayalam Bible POC-ML 2013
പാപം ചെയ്ത ദൂതന്മാരെ ദൈവം വെ റുതേവിട്ടില്ല. വിധിദിനംവരെ സൂക്‌ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ന്യായവിധിക്കായി തടവറയിൽ സൂക്ഷിച്ചിരിക്കുന്നു.