2 Peter 3:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രിയപ്പെട്ടവരേ, ഇത് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങള്‍ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സില്‍ ശുദ്ധവിചാരങ്ങള്‍ ഉണര്‍ത്തുവാന്‍ ഞാന്‍ ശ്രമിക്കുകയാണ്.
Malayalam (ERV) WBTC Bible
വത്സല സുഹൃത്തുക്കളേ, ഇത് നിങ്ങള്‍ക്ക് ഞാനെഴുതിയ രണ്ടാമത്തെ കത്താണ്. ഇവ രണ്ടും എഴുതിയത് ആത്മാര്‍ത്ഥമായ ചിന്തകള്‍ മനസ്സില്‍ ഉണര്‍ത്തുവാനും ചില കാര്യങ്ങളെ ഓര്‍പ്പിക്കാന്‍ സഹായിക്കുന്നതിനുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ.
Malayalam 1992 MBSI
പ്രിയമുള്ളവരേ, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നത് രണ്ടാം ലേഖനമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രിയമുള്ളവരേ, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് എഴുതുന്നതു രണ്ടാം ലേഖനമല്ലോ.
Malayalam Bible POC-ML 2013
പ്രിയപ്പെട്ടവരേ, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്ന രണ്ടാമത്തെ ലേഖനമാണല്ലോ ഇത്. ഈ രണ്ടു ലേഖനങ്ങളിലും ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടു നിങ്ങളുടെ നിഷ്‌കള ങ്കമനസ്സിനെ ഞാന്‍ ഉണര്‍ത്തുകയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രിയരേ, ഞാൻ നിങ്ങൾക്കെഴുതുന്ന രണ്ടാംലേഖനമാണ് ഇത്. നിങ്ങളുടെ നിഷ്കപടമായ ഹൃദയത്തെ ഉദ്ദീപിപ്പിക്കുന്ന സ്മരണികയായിട്ടാണ് ഈ രണ്ട് ലേഖനങ്ങളും ഞാൻ എഴുതിയത്.