2 Peter 3:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ ദിവസത്തിനുവേണ്ടി നിങ്ങള്‍ കാത്തിരിക്കുകയും അതിന്‍റെ ആഗമനം ത്വരിതപ്പെടുത്തുകയും വേണം. ആ ദിവസം ആകാശം അഗ്നിക്ക് ഇരയാകും. മൂലവസ്തുക്കള്‍ വെന്തുരുകും!
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ദിനത്തിനായി നിങ്ങള്‍ കാത്തിരിക്കണം. ആ ദിവസം വരുവാന്‍ നിങ്ങള്‍ അതിയായാഗ്രഹിക്കണം.ആ ദിവസം വരുന്പോള്‍ ആകാശവും അതിലുള്ളതൊക്കെയും ചൂടുകൊണ്ട് ഉരുകി നശിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.
Malayalam 1992 MBSI
നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകാശം കത്തി എരിയുവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവത്തിന്റെ ആ ദിവസത്തെ പ്രതീക്ഷിക്കുകയും ബദ്ധപ്പെടുകയും ചെയ്യുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം.
Malayalam Bible POC-ML 2013
ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്‌ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്‍െറ ആഗമനദിനത്തെ പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും.