2 Peter 3:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശുദ്ധപ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ച കാര്യങ്ങളും, കര്‍ത്താവും രക്ഷകനുമായവന്‍ നിങ്ങളുടെ അപ്പോസ്തോലന്മാര്‍ മുഖേന നല്‌കിയ കല്പനയും നിങ്ങള്‍ അനുസ്മരിക്കണം.
Malayalam (ERV) WBTC Bible
വിശുദ്ധപ്രവാചകര്‍ പണ്ടു പറഞ്ഞ വചനങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയും വേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കര്‍ത്താവും രക്ഷകനുമായവന്‍ നമുക്കു തന്ന കല്പനകള്‍ ഓര്‍ക്കുവിന്‍. നിങ്ങളുടെ അപ്പൊസ്തലരിലൂടെയാണ് അവന്‍ ഈ കല്പനകളെ നല്‍കിയിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു.
Malayalam 1992 MBSI
വിശുദ്ധ പ്രവാചകന്മാര്‍ മുന്‍ പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാര്‍ മുഖാന്തരം കര്‍ത്താവും രക്ഷിതാവുമായവന്‍ തന്ന കല്പനയും ഔര്‍ത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാന്‍ നിങ്ങളെ ഔര്‍മ്മപ്പെടുത്തി നിങ്ങളുടെ പരമാര്‍ത്ഥമനസ്സു ഉണര്‍ത്തുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സ് ഉണർത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധപ്രവാചകന്മാര്‍ മുന്‍പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാര്‍ മുഖാന്തരം കര്‍ത്താവും രക്ഷിതാവുമായവന്‍ തന്ന കല്പനയും ഓര്‍ത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്തി നിങ്ങളുടെ പരമാര്‍ഥ മനസ്സ് ഉണര്‍ത്തുന്നു.
Malayalam Bible POC-ML 2013
വിശുദ്‌ധ പ്രവാചകന്‍മാരുടെ വചനങ്ങളും നിങ്ങളുടെ അപ്പസ്‌തോലന്‍മാര്‍ വഴി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ത്താവായരക്‌ഷകന്‍െറ കല്‍പനയും നിങ്ങള്‍ അനുസ്‌മരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശുദ്ധപ്രവാചകന്മാരിലൂടെ മുമ്പ് അറിയിച്ച തിരുവചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാരിലൂടെ നമ്മുടെ കർത്താവായ രക്ഷിതാവ് നൽകിയ കൽപ്പനയും നിങ്ങൾ അനുസ്മരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.