2 Samuel 1:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“യദൃച്ഛയാ ഞാന്‍ ഗില്‍ബോവ മലയിലെത്തി; അവിടെ ശൗല്‍ കുന്തം ഊന്നി നില്‌ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പട്ടാളവും ശൗലിനെ സമീപിക്കുന്നതും കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞതു: ഞാൻ യദൃച്ഛയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
Malayalam 1992 MBSI
വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന്‍ പറഞ്ഞതുഞാന്‍ യദൃച്ഛയാ ഗില്‍ബോവപര്‍വ്വതത്തിലേക്കു ചെന്നപ്പോള്‍ ശൌല്‍ തന്റെ കുന്തത്തിന്മേല്‍ ചാരിനിലക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്‍ന്നടുക്കുന്നതും കണ്ടു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന്‍ പറഞ്ഞത്: ഞാന്‍ യദൃച്ഛയാ ഗിൽബോവപര്‍വതത്തിലേക്കു ചെന്നപ്പോള്‍ ശൗൽ തന്‍റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്‍ന്നടുക്കുന്നതും കണ്ടു;
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു:യദൃച്‌ഛയാ ഞാന്‍ ഗില്‍ബോവക്കുന്നിലെത്തി. അവിടെ സാവൂള്‍ കുന്തം ഊന്നി നില്‍ക്കുന്നതും ശത്രുക്കളുടെ രഥങ്ങളും കുതിരപ്പടയും അവന്‍െറ അടുത്തേക്കു പാഞ്ഞുവരുന്നതും ഞാന്‍ കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ മറുപടി പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവാ മലയിലെത്താനിടയായി. അവിടെ ശൗൽ തന്റെ കുന്തം ഊന്നി അതിന്മേൽ ചാരിനിന്നിരുന്നു. തേരുകളും കുതിരപ്പടയും അദ്ദേഹത്തിന്റെ നേരേ പാഞ്ഞ് അടുക്കുകയായിരുന്നു.