2 Samuel 10:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് വിവരം അറിഞ്ഞു സകല ഇസ്രായേല്യരെയും വിളിച്ചുകൂട്ടി യോര്‍ദ്ദാന്‍നദി കടന്നു ഹേലാമിലെത്തി. സിറിയാക്കാര്‍ ദാവീദിനെതിരെ അണിനിരന്നു യുദ്ധം ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ദാവീദിന്നു അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്നു ഹേലാമിൽ ചെന്നു. എന്നാറെ അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.
Malayalam 1992 MBSI
അതു ദാവീദിന്നു അറിവുകിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോര്‍ദ്ദാന്‍ കടന്നു ഹേലാമില്‍ചെന്നു. എന്നാറെ അരാമ്യര്‍ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് ദാവീദിന് അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോർദ്ദാൻ കടന്ന് ഹേലാമിൽ ചെന്നു. അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്ന് അവനോട് യുദ്ധം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു ദാവീദിന് അറിവുകിട്ടിയപ്പോള്‍ അവന്‍ എല്ലാ യിസ്രായേല്യരെയും കൂട്ടിവരുത്തി യോര്‍ദ്ദാന്‍ കടന്നു ഹേലാമിൽ ചെന്നു. എന്നാറെ അരാമ്യര്‍ ദാവീദിന്‍റെ നേരേ അണിനിരന്നു പടയേറ്റു.
Malayalam Bible POC-ML 2013
ദാവീദ്‌ അതറിഞ്ഞ്‌ ഇസ്രായേലിനെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദാന്‍ കടന്നു ഹേലാമിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതേപ്പറ്റി ദാവീദിന് അറിവുകിട്ടിയപ്പോൾ അദ്ദേഹം ഇസ്രായേൽസൈന്യത്തെയെല്ലാം വിളിച്ചുകൂട്ടി. അവർ യോർദാൻനദികടന്ന് ഹേലാമിൽ എത്തി. ദാവീദിനെ നേരിടുന്നതിനായി അരാമ്യർ സൈന്യത്തെ അണിനിരത്തി അദ്ദേഹത്തോടു പൊരുതി.