2 Samuel 10:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അമ്മോന്യര്‍ പട്ടണവാതില്‌ക്കല്‍ അണിനിരന്നു. എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖായുടെ ആളുകളും വെളിമ്പ്രദേശത്ത് ആയിരുന്നു നിലയുറപ്പിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്ക്കൽ പടെക്കു അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
Malayalam 1992 MBSI
അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; എന്നാല്‍ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അമ്മോന്യരും പുറപ്പെട്ട് പട്ടണവാതില്ക്കൽ പടയ്ക്ക് അണിനിരന്നു; എന്നാൽ സോബയിലെയും ബേത്ത്-രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും മറ്റൊരു ഭാഗമായി മൈതാനത്തായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അമ്മോന്യരും പുറപ്പെട്ടു പട്ടണവാതിൽക്കൽ പടയ്ക്ക് അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.
Malayalam Bible POC-ML 2013
അമ്മോന്യര്‍ നഗരവാതില്‍ക്കല്‍ അണിനിരന്നു. സോബായിലെയും റഹോബിലെയും സിറിയാക്കാരും തോബിലെയും മാഖായിലെയും പടയാളികളും വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അമ്മോന്യർ വെളിയിൽവന്ന് നഗരകവാടത്തിൽ, യുദ്ധമുറയനുസരിച്ച് അണിനിരന്നു. എന്നാൽ സോബയിൽനിന്നും രെഹോബിൽനിന്നുമുള്ള അരാമ്യരും തോബിൽനിന്നും മയഖായിൽനിന്നുമുള്ള പടയാളികൾ—അവർമാത്രമായി—വെളിമ്പ്രദേശത്ത് നിലയുറപ്പിച്ചു.