2 Samuel 11:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ദാവീദ് ഊരിയായോടു പറഞ്ഞു: “അങ്ങനെയെങ്കില്‍ നീ ഇന്നും ഇവിടെ പാര്‍ത്തുകൊള്ളുക; നാളെ നിനക്കു മടങ്ങിപ്പോകാം.” അങ്ങനെ അന്നും പിറ്റേന്നും അവന്‍ യെരൂശലേമില്‍തന്നെ പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു.
Malayalam 1992 MBSI
അപ്പോള്‍ ദാവീദ് ഊരീയാവിനോടുനീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന്‍ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമില്‍ താമസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്കുക; നാളെ ഞാൻ നിന്നെ പറഞ്ഞയയ്ക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ദാവീദ് ഊരീയാവിനോട്: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന്‍ നിന്നെ പറഞ്ഞയയ്ക്കും എന്നു പറഞ്ഞു. അങ്ങനെ ഊരീയാവ് അന്നും യെരൂശലേമിൽ താമസിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍ ദാവീദ്‌ ഊറിയായോടു പറഞ്ഞു: അങ്ങനെയെങ്കില്‍ ഇന്നും നീ ഇവിടെ താമസിക്കുക. നാളെ നിന്നെ മടക്കിയയ്‌ക്കാം. അങ്ങനെ അന്നും പിറ്റേന്നും ഊറിയാ ജറുസലെമില്‍ താമസിച്ചു. ദാവീദ്‌ അവനെ ക്‌ഷണിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ദാവീദ് അദ്ദേഹത്തോടു പറഞ്ഞു: “ഒരു ദിവസംകൂടി നിൽക്കുക! നാളെ ഞാൻ നിന്നെ യാത്രയയയ്ക്കാം.” അങ്ങനെ ഊരിയാവ് അന്നും അതിനടുത്ത ദിവസവും ജെറുശലേമിൽ താമസിച്ചു.