2 Samuel 11:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് അവനെ ഭക്ഷണത്തിനു ക്ഷണിച്ചു; അവന്‍ രാജസന്നിധിയില്‍ ഭക്ഷിച്ചു പാനം ചെയ്തു. ദാവീദ് അയാളെ കുടിപ്പിച്ചു മത്തനാക്കി. എന്നാല്‍ അന്നും ഊരിയാ വീട്ടിലേക്കു പോയില്ല. രാത്രിയില്‍ രാജഭൃത്യന്മാരോടുകൂടെ തന്‍റെ വിരിപ്പില്‍ പോയി കിടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു.
Malayalam 1992 MBSI
പിറ്റെന്നാള്‍ ദാവീദ് അവനെ വിളിച്ചു; അവന്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവന്‍ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവന്‍ വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില്‍ കിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്ന് തന്റെ യജമാനന്റെ ദാസന്മാരോടുകൂടി അവൻ തന്റെ കിടക്കയിൽ കിടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ ദാവീദ് അവനെ വിളിച്ചു; അവന്‍ അവന്‍റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു; അവന്‍ അവനെ ലഹരി പിടിപ്പിച്ചു; എങ്കിലും അവന്‍ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്‍റെ ഭൃത്യന്മാരോടുകൂടെ തന്‍റെ വിരിപ്പിൽ കിടന്നു.
Malayalam Bible POC-ML 2013
അവന്‍ രാജ സന്നിധിയില്‍ ഭക്‌ഷിച്ചു; പാനംചെയ്‌തു. ദാവീദ്‌ അവനെ കുടിപ്പിച്ചു മത്തനാക്കി. എന്നിട്ടും രാത്രി അവന്‍ വീട്ടിലേക്കു പോയില്ല; രാജഭൃത്യന്‍മാരോടുകൂടെ തന്‍െറ വിരിപ്പില്‍ കിടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല.