2 Samuel 11:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശത്രുസൈന്യം യോവാബിനോട് ഏറ്റുമുട്ടി. ദാവീദിന്‍റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഹിത്യനായ ഊരിയായും അക്കൂട്ടത്തില്‍ വധിക്കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
Malayalam 1992 MBSI
പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോള്‍ ദാവീദിന്റെ ചേവകരായ പടജ്ജനത്തില്‍ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പട്ടണക്കാർ പുറപ്പെട്ട് യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരിയാവും മരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പടവെട്ടിയപ്പോള്‍ ദാവീദിന്‍റെ ചേവകരായ പടജ്ജനത്തിൽ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരീയാവും മരിച്ചു.
Malayalam Bible POC-ML 2013
ശത്രുസൈന്യം യോവാബിനോടുയുദ്‌ധംചെയ്‌തു. ദാവീദിന്‍െറ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഊറിയായും വധിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഗരവാസികൾ പുറത്തുകടന്ന് യോവാബിനോടു പോരാടി. ദാവീദിന്റെ സൈന്യത്തിലെ കുറെപ്പേർ വീണുപോയി. ഹിത്യനായ ഊരിയാവും കൊല്ലപ്പെട്ടു.