2 Samuel 11:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ ഇപ്രകാരം പറഞ്ഞു: “ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. വെളിമ്പ്രദേശത്തുവച്ചു നമ്മോടു യുദ്ധം ചെയ്യാന്‍ അവര്‍ പുറത്തുവന്നു. എന്നാല്‍ നഗരവാതില്‌ക്കലേക്ക് നാം അവരെ തിരിച്ചോടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കലോളം അവരെ പിന്തുടർന്നടുത്തുപോയി.
Malayalam 1992 MBSI
ദൂതന്‍ ദാവീദിനോടു പറഞ്ഞതു എന്തെന്നാല്‍ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിന്‍ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാല്‍ ഞങ്ങള്‍ പട്ടണവാതില്‍ക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത്: “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൂതന്‍ ദാവീദിനോടു പറഞ്ഞത് എന്തെന്നാൽ: ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരേ പുറപ്പെട്ടു വന്നതിനാൽ ഞങ്ങള്‍ പട്ടണവാതിൽക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.
Malayalam Bible POC-ML 2013
ശത്രുക്കള്‍ നമ്മെക്കാള്‍ ശക്‌തരായിരുന്നു. അവര്‍ നഗരത്തില്‍നിന്നു പുറപ്പെട്ട് വെളിമ്പ്രദേശത്തു നമുക്കെ തിരേ വന്നു. പക്‌ഷേ, നഗരവാതില്‍ക്കലേക്കു നാം അവരെ തിരിച്ചോടിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൂതൻ ദാവീദിനോടു പറഞ്ഞത് ഇപ്രകാരമാണ്: “ശത്രുക്കൾ നമ്മെക്കാൾ പ്രബലപ്പെട്ടു. അവർ വെളിമ്പ്രദേശത്തു നമ്മുടെനേരേ വന്നു. എന്നാൽ ഞങ്ങൾ അവരെ നഗരകവാടംവരെ പിന്നാക്കംപായിച്ചു.