2 Samuel 11:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ മതിലിന്‍റെ മുകളില്‍നിന്നു അവര്‍ നമ്മുടെ നേര്‍ക്ക് അമ്പെയ്തു; അവിടുത്തെ ഭൃത്യന്മാരില്‍ ചിലര്‍ കൊല്ലപ്പെട്ടു; അങ്ങയുടെ ദാസന്‍ ഹിത്യനായ ഊരിയായും മരിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.
Malayalam 1992 MBSI
അപ്പോള്‍ വില്ലാളികള്‍ മതിലിന്മേല്‍നിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരില്‍ ചിലര്‍ പട്ടുപോയി, നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ ഭടന്മാരെ എയ്തു, രാജാവിന്റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ വില്ലാളികള്‍ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലര്‍ പട്ടുപോയി, നിന്റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.
Malayalam Bible POC-ML 2013
അ പ്പോള്‍, അവര്‍ മതിലില്‍നിന്ന് നമ്മുടെ നേരെ അമ്പയച്ചു. തിരുമേനീ, അവിടുത്തെ ദാസന്‍മാരില്‍ ചിലര്‍ കൊല്ലപ്പെട്ടു. അവിടുത്തെ ദാസനായ ഹിത്യന്‍ ഊറിയായും മരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ സേവകന്മാരുടെമേൽ ശരങ്ങൾ ചൊരിഞ്ഞു. രാജാവിന്റെ പടയാളികളിൽ ചിലർ മരിച്ചുവീണു. കൂടാതെ അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു.”