2 Samuel 12:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാന്‍ കൊട്ടാരത്തിലെ പ്രമാണിമാര്‍ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
Malayalam 1992 MBSI
അവന്റെ ഗൃഹപ്രമാണികള്‍ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാന്‍ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാല്‍ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ഭവനത്തിലെ മൂപ്പന്മാർ അവനെ നിലത്തുനിന്ന് എഴുന്നേല്പിക്കുവാൻ ഉത്സാഹിച്ചുകൊണ്ട് അടുത്തു ചെന്നു; എന്നാൽ അവന് മനസ്സായില്ല. അവരോടു കൂടി ഭക്ഷണം കഴിച്ചതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ഗൃഹപ്രമാണികള്‍ അവനെ നിലത്തുനിന്ന് എഴുന്നേല്പിപ്പാന്‍ ഉത്സാഹിച്ചുകൊണ്ട് അരികെ നിന്നു; എന്നാൽ അവനു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
Malayalam Bible POC-ML 2013
കൊട്ടാരത്തിലെ ശ്രഷ്‌ഠന്‍മാര്‍ അവനെ നിലത്തുനിന്ന് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു; അവന്‍ അതു കൂട്ടാക്കിയില്ല; അവരോടൊത്തു ഭക്‌ഷണം കഴിച്ചുമില്ല. ഏഴാംദിവസം കുഞ്ഞു മരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല.