2 Samuel 12:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു. സര്‍വേശ്വരന്‍ കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാന്‍ ആശിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു.
Malayalam 1992 MBSI
അതിന്നു അവന്‍ കുഞ്ഞു ജീവനോടിരുന്ന സമയം ഞാന്‍ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആര്‍ക്കും അറിയാം എന്നു ഞാന്‍ വിചാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ: “കുഞ്ഞു ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന് യഹോവ എന്നോട് ദയ ചെയ്യുമോ ഇല്ലയോ? ആർക്കറിയാം എന്ന് ഞാൻ വിചാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: കുഞ്ഞു ജീവനോടിരുന്ന സമയം ഞാന്‍ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിനു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആര്‍ക്കറിയാം എന്നു ഞാന്‍ വിചാരിച്ചു.
Malayalam Bible POC-ML 2013
കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു; ശരിതന്നെ. കര്‍ത്താവ്‌ കൃപതോന്നി കുഞ്ഞിന്‍െറ ജീവന്‍ രക്‌ഷിച്ചെങ്കിലോ എന്നു ഞാന്‍ കരുതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു.