2 Samuel 12:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദരിദ്രനാകട്ടെ, വിലയ്‍ക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്ണാട്ടിന്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ അതിനെ പോറ്റിവളര്‍ത്തി. അവന്‍റെ കുഞ്ഞുങ്ങളോടൊപ്പം അതു വളര്‍ന്നു. അവന്‍റെ ഭക്ഷണത്തിന്‍റെ ഒരു ഭാഗം അതു തിന്നുകയും അവന്‍ കുടിക്കുന്നതിന്‍റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്‍റെ മടിയില്‍ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
Malayalam 1992 MBSI
ദരിദ്രന്നോ താന്‍ വിലെക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നു; അതു അവന്‍ തിന്നുന്നതില്‍ ഔഹരി തിന്നുകയും അവന്‍ കുടിക്കുന്നതില്‍ ഔഹരി കുടിക്കയും അവന്റെ മടിയില്‍ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദരിദ്രനോ താൻ വിലയ്ക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവനുള്ള ആഹാരം തിന്നുകയും അവന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയും അവന്റെ മടിയിൽ കിടക്കുകയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നു; അത് അവന്‍ തിന്നുന്നതിൽ ഓഹരി തിന്നുകയും അവന്‍ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു.
Malayalam Bible POC-ML 2013
ദരിദ്രനോ താന്‍ വിലയ്‌ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്‍െറ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്‍െറ ഭക്‌ഷണത്തില്‍നിന്ന് അതു തിന്നു; അവന്‍െറ പാനീയത്തില്‍നിന്ന് അതു കുടിച്ചു; അത് അവന്‍െറ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു.