2 Samuel 12:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ യജമാനന്റെ ഭവനത്തെയും ഭാര്യമാരെയും ഞാന്‍ നിനക്കു നല്‌കി. നിന്നെ ഇസ്രായേലിന്‍റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കില്‍ ഇവയില്‍ കൂടുതലും ഞാന്‍ തരുമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു.
Malayalam 1992 MBSI
ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍ ഇന്നിന്നതും കൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിനക്കു നിന്റെ യജമാനന്റെ ഭവനത്തെയും നിന്റെ മാർവ്വിടത്തിലേക്ക് നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; അത് നന്നേ കുറവെങ്കിൽ, കൂടുതൽ ഞാൻ നിനക്കു തരുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്‍റെ മാര്‍വിടത്തിലേക്കു നിന്‍റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.
Malayalam Bible POC-ML 2013
നിന്‍െറ യജമാനന്‍െറ ഭവനം നിനക്കു നല്‍കി; അവന്‍െറ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്‍െറയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്‌തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു.