2 Samuel 13:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അമ്നോന്‍ താമാറിനോടു പറഞ്ഞു: “നിന്‍റെ കൈയില്‍നിന്നുതന്നെ എനിക്കു ഭക്ഷണം വാങ്ങി കഴിക്കണം. അതിനായി മുറിയിലേക്ക് കൊണ്ടുവരിക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
Malayalam 1992 MBSI
അപ്പോള്‍ അമ്നോന്‍ താമാരിനോടുഞാന്‍ നിന്റെ കയ്യില്‍നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉള്‍മുറിയില്‍ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍ താന്‍ ഉണ്ടാക്കിയ വടളെ എടുത്തു ഉള്‍മുറിയില്‍ സഹോദരനായ അമ്നോന്റെ അടുക്കല്‍കൊണ്ടുചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അമ്നോൻ താമാരിനോട്: “ഞാൻ നിന്റെ കയ്യിൽനിന്ന് വാങ്ങി ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരുക” എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകൾ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അമ്നോന്‍ താമാറിനോട്: ഞാന്‍ നിന്‍റെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഭക്ഷണം ഉള്‍മുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍ താന്‍ ഉണ്ടാക്കിയ വടകളെ എടുത്ത് ഉള്‍മുറിയിൽ സഹോദരനായ അമ്നോന്‍റെ അടുക്കൽ കൊണ്ടുചെന്നു.
Malayalam Bible POC-ML 2013
അപ്പോള്‍ അമ്‌നോന്‍ താമാറിനോടു പറഞ്ഞു: നിന്‍െറ കൈയില്‍ നിന്നുതന്നെ ഞാന്‍ ഭക്‌ഷിക്കേണ്ടതിന്‌ ഭക്‌ഷണം ഉള്‍മുറിയിലേക്കു കൊണ്ടുവരുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “ഞാൻ നിന്റെ കൈയിൽനിന്നും ഭക്ഷിക്കുന്നതിന് അടകൾ എന്റെ കിടക്കമുറിയിലേക്കു കൊണ്ടുവരിക.” താമാർ താനുണ്ടാക്കിയ അടകൾ എടുത്ത് കിടക്കമുറിയിൽ തന്റെ സഹോദരനായ അമ്നോന്റെ അടുത്തു കൊണ്ടുചെന്നു.